മലയാള മന്സുകകളിൽ ചിരിയുടെ മാലപ്പടക്കം സമ്മാനിച്ച ഒരാപരൂർവപ്രതിഭയായിരുന്നു ഇന്നസെന്റ്. എത്രയെത്ര വേഷങ്ങളിലാണ് അദ്ദേഹം നമ്മളെ വിസ്മയിപ്പിച്ചത്. ഹാസ്യ കഥാപാത്രങ്ങള്‍ മാത്രമല്ല, വില്ലൻ കഥാപാത്രങ്ങളും തന്‍റേതായ വഴക്കത്തോടെ ഇന്നസെന്‍റ് അവിസ്മരണീയമാക്കി മാറ്റി. റാംജിറാവു സ്‌പീക്കിങ്ങിലെ മാന്നാർ മത്തായിയും,കിലുക്കത്തിലെ കിട്ടുണ്ണിയും കഥ പറയുമ്പോളിലെ ഈപ്പച്ചൻ മുതലാളിയും നമ്മയ് അമ്പരപ്പിച്ചു.
ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത എത്രയത്ര കഥാപാത്രങ്ങൾ…………..
രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് നടന്‍ ഇന്നസെന്റ്. ആ പേരില്‍ നടന്‍ പ്രശംസ പിടിച്ച് പറ്റുകയും ചെയ്തു. “കാന്‍സര്‍ വാര്‍ഡിലെ ചിരി” എന്നത് ഉള്‍പ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയത് സ്വന്തം അനുഭവത്തിലൂടെയായിരുന്നു.
നടനായും, എം.പി യായും ജീവതത്തിൻറ്റെ മറ്റു ഒരുപാട് മേഖലകളിലും അദ്ദേഹം വിഹരിച്ചിട്ടുണ്ട്. പകരം വയ്ക്കാനൊരാളില്ലാത്ത അതുല്യനായ കലാകാരൻ- ഇനിയില്ല. ബാക്കിയാകുന്നത് അദ്ദേഹം അഭിനയിച്ച കുറെ കഥാപാത്രങ്ങൾ…. അത് ഇവിടെ തന്നെ ഉണ്ടാവും എന്നും, ഇന്നസെന്റായി……………..