നടനും മുൻ എംപിയുമായ അതിജീവനപ്പോരാളി ഇന്നസെൻറ് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപതിയിൽ വെച്ചായിരുന്നു അന്ത്യം.
അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുൻപ് മാർച്ച് 03-നാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും നില വീണ്ടും ഗുരുതരമാകുകയായിരുന്നു. ഞായറാഴ്ച രാത്രി 10.30-ന് ആയിരുന്നു അന്ത്യം.
തിങ്കളാഴ്ച രാവിലെ O8 മുതൽ 11 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതു ദർശനം നടത്തും. തുടർന്ന് ഇരിങ്ങാലക്കുട ടൗൺഹാളിൽ ഉച്ചക്ക് 12 മുതൽ വൈകുന്നേരം 03. 30 വരെ പൊതു ദർശനം. വൈകുന്നേരം O4. 00 മണിയോടെ ഭൗതിക ദേഹം വസതിയിലെത്തിക്കും.
സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 10.00 മണിക്ക് വീട്ടിൽ ആരംഭിച്ച് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ നടക്കും.
ഭാര്യ:-ആലിസ്, മകൻ:-സോണറ്റ്.